എനിക്കെന്ത് കിട്ടും എന്നത് മാത്രമായിരിക്കുന്നു ഇന്ന് എല്ലാത്തിന്റെയും ലക്ഷ്യം. മനുഷ്യനെ മനുഷ്യനായി കാണാനും അവനെ സ്നേഹിക്കാനുമുള്ള മനസ്സിനെ തന്നെ അത് കവര്‍ന്നെടുത്തു. ബന്ധങ്ങളെ, കുടുംബപരമോ സാമൂഹികപരമോ ആയ എല്ലാ ബന്ധങ്ങളെയും അത് കച്ചവടവല്‍ക്കരിച്ചു.സ്വന്തം മാതാവിനോട് പോലും അഡ്ജസ്റ്റുമെന്റുകളെക്കുറിച്ച് സംസാരിക്കുന്ന മകനും, ഉപയോഗിച്ച് ശേഷം വലിച്ചെറിയാനുള്ള ഒരു ഉപഭോഗവസ്തുവായി സ്വന്തം സഹധര്‍മ്മിണിയെ കാണുന്ന ഭര്‍ത്താവും ഉണ്ടാവുന്നു.പിതൃസ്വത്ത് അന്യായമായി കൈക്കലാക്കാന്‍ സഹോദരന് സഹോദരനെ കൊല ചെയ്യുന്നു. ആത്മാര്‍ത്ഥ സുഹൃദ്ബന്ധങ്ങള്‍ പോലും ഇന്ന് കിട്ടാക്കനിയായി. തന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി ബന്ധങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഓരോ സുഹൃത്തുക്കളും ചിന്തിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ എന്താണെന്റെ ലാഭം എന്നത് എല്ലാ മൂല്യങ്ങളുടെയും അന്തകനായി മാറുന്നു.
സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടുമുക്കാല്‍ പ്രശ്നങ്ങളുടെയും കാരണം ഈ ലാഭചിന്ത ഉണ്ടാക്കിത്തീര്‍ത്ത സ്വാര്‍ത്ഥതയല്ലേ. വ്യവസായസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളെ പുഴയാലേക്കൊഴുക്കുന്ന അതിലൂടെ ജനലക്ഷങ്ങളുടെ ജീവിതം നരകപൂര്ണ്ണമാക്കിത്തീര്ക്കുന്ന മുതലാളിമാര്‍ , ജനകോടികളെ കൊന്നൊടുക്കുന്ന, തലമുറകളെത്തന്നെ തീരാദുരിതങ്ങളിലകപ്പെടുത്തുന്ന ഭീകര യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന ആയുധകച്ചവടക്കാര്‍ ഇവരൊക്കെ ഇത്ര ക്രൂരന്മാരായത് എങ്ങനെ എന്ന് നാം പലപ്പോഴും ആലോചിക്കാറുണ്ട്. നമ്മിലോരോരുത്തരിലും കുടികൊള്ളുന്ന ലാഭമനസ്സിന്റെ ഭീകരരൂപങ്ങളാണ് അവിടെ കാണുന്നതെന്നതല്ലേ സത്യം. ആരെ കൊന്നിട്ടും ആര് നശിച്ചിട്ടും ആയാലും എനിക്കാസ്വദിക്കണം പരമാവധി എന്നായിരിക്കുന്നു.
Tuesday, February 23, 2010
Subscribe to:
Post Comments (Atom)

ഹി
ReplyDeleteകൂടുതല്‍ വിശദീകരണത്തിന് ഇവിടെ നോക്കൂ
ReplyDelete